
പാരീസ്: പലസ്തീൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായി ഫ്രാൻസിൽ നടന്ന പാരീസ് അന്താരാഷ്ട്ര സിവിൽ സൊസൈറ്റി കോൺഫറൻസിൽ (Paris International Civil Society Conference on Two-State Solution) ഖത്തർ പങ്കെടുത്തു. ഖത്തറിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സഹകരണ മന്ത്രി മറിയം ബിന്ത് അലി ബിൻ നാസർ അൽ മിസ്നാദ് സമ്മേളനത്തിൽ സംസാരിച്ചു.
പലസ്തീൻ, ഇസ്രായേൽ, മറ്റ് പ്രാദേശിക-അന്താരാഷ്ട്ര സിവിൽ സൊസൈറ്റി സംഘടനകളുടെ പങ്കാളിത്തത്തോടെ 2025-ൽ രൂപീകരിച്ച 'പാരീസ് കോൾ' (Paris Call) നവീകരിക്കുന്നതിനാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.പലസ്തീനിലെ സുരക്ഷ ശക്തമാക്കൽ.
ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ എത്തിക്കുന്നത് ഉറപ്പാക്കൽ.
ഇരുരാഷ്ട്ര പരിഹാരം (Two-State Solution) പ്രായോഗിക തലത്തിൽ നടപ്പിലാക്കൽ.
സമാധാന പ്രക്രിയകൾക്ക് ആവശ്യമായ പിന്തുണ നൽകൽ.
പ്രാദേശിക കൂട്ടായ്മകളും ഒത്തുചേരലുകളും കൂടുതൽ ശക്തമാക്കൽതുടങ്ങിയ
അഞ്ച് പ്രധാന വിഷയങ്ങളൂന്നിയാണ് കോൺഫറൻസ് നടന്നത്.
അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ഖത്തറിന്റെ ശക്തമായ നിലപാടുകളുമായി പൊരുത്തപ്പെടുന്നതാണ് ഈ അഞ്ച് തത്വങ്ങളും.
ഫ്രാൻസിൽ നടക്കാനിരിക്കുന്ന ജി7 (G7) ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ സമ്മേളനം നടന്നത് എന്നതിനാൽ ഖത്തറിന്റെ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ട്. ......
ദോഹ: 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ വീടുകൾക്കും മജ്ലിസുകൾക്കും പുറത്ത് ഇരുന്ന് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കായികപ്രേമികൾക്കായി ഖത്തറിൽ വിപുലമായ ക്രമീകരണങ്ങൾ. ഔദ്യോഗിക ഫാൻ സോണുകൾ മുതൽ പ്രമുഖ ഷോപ്പിംഗ് മാളുകളും ആഡംബര ഹോട്ടലുകളും വരെ ആരാധകർക്കായി വലിയ സ്ക്രീനുകളും മികച്ച വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.അൽ മഹ ഐലന്റിൽ ഒരുക്കിയിരിക്കുന്ന 'വിസിറ്റ് ഖത്തർ ഫാൻ സോൺ' ആണ് മത്സരങ്ങൾ തത്സമയം കാണാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരിടം. ......
ദോഹ: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ സ്വപ്നയാത്രയ്ക്ക് ഖത്തർ ദേശീയ ഫുട്ബോൾ ടീം (അൽ അന്നാബി) ഇന്ന് തുടക്കമിടുന്നു. ഗ്രൂപ്പ് ബിയിലെ കരുത്തരായ സ്വിറ്റ്സർലൻഡ് ആണ് ഉദ്ഘാടന മത്സരത്തിൽ ഖത്തറിന്റെ എതിരാളികൾ. ......
ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. പാകിസ്താന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച സമാധാന കരാറിന്റെ അന്തിമ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും ഉടൻ തന്നെ കരാറിൽ ഒപ്പുവെക്കുമെന്നുമാണ് സൂചനകൾ. ......
മുംബൈ: ബാങ്കോക്കിൽ നിന്ന് 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ വയനാട് സ്വദേശിനിയായ യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായ മാനന്തവാടി പുതുശ്ശേരി സ്വദേശി ഹർഷ സണ്ണി (28)യാണ് കസ്റ്റംസിന്റെ പിടിയിലായത്.
ജൂൺ 10-ന് രാത്രി ബാങ്കോക്കിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഹർഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും വിശദ പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ ഹർഷയുടെ ട്രോളി ബാഗിൽ നിന്ന് വാക്വം സീൽ ചെയ്ത 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പച്ചനിറത്തിലുള്ള ലഹരിവസ്തു കണ്ടെത്തി. ......
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീന കെ.ജെയെ മാറ്റിയതുമായി ബന്ധപ്പെട്ട് സർക്കാർ വിശദീകരണം വിവാദമാകുന്നു.......
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിനായി സംസ്ഥാനത്ത് അംഗീകൃത ‘എംവിഡി സേവാ കേന്ദ്രങ്ങൾ’ ആരംഭിക്കാൻ ഗതാഗത കമ്മിഷണർ സർക്കാരിനോട് ശുപാർശ ചെയ്തു. അപേക്ഷകരെ ഇടനിലക്കാരുടെ സാമ്പത്തിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനും സേവനങ്ങൾ വേഗത്തിലാക്കാനുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ വാഹൻ-സാരഥി സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് വിവിധ അപേക്ഷകൾ സമർപ്പിക്കാനും ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ അടയ്ക്കാനും സൗകര്യമൊരുക്കും. ......
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു ബി മുരാരി ബാബു.......
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.......
തിരുവനന്തപുരം: 2014-ന് മുൻപ് വിരമിച്ച് കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ നേടിയവർക്കെതിരെ പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നടപടികൾ ആരംഭിച്ചു. ഉയർന്ന പെൻഷൻ അനുവദിച്ച തീരുമാനം ഇപിഎഫ്ഒ റദ്ദാക്കി. ......